ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ മുതിര്‍ന്ന ബിജെപി നേതാവും മുന്‍ കേന്ദ്രമന്ത്രിയുമായ യശ്വന്ത് സിന്‍ഹ വീണ്ടും രംഗത്ത്. നരേന്ദ്രമോദിയുടെ സാമ്പത്തിക നയം അടുത്ത തെരഞ്ഞെടുപ്പിൽ ജനം വിലയിരുത്തുമെന്ന് യശ്വന്ത് സിൻഹ വ്യക്തമാക്കി. യുപിഎ സർക്കാരിനെ ജനം താഴെയിറക്കിയത് മോദി ഓർക്കണമെന്നും യശ്വന്ത് സിൻഹ മുന്നറിയിപ്പു നല്‍കി.
സാമ്പത്തിക മാന്ദ്യം ചൂണ്ടിക്കാട്ടി തനിക്കെതിരെ രംഗത്തുവന്നവരെ ഇന്നലെ പ്രധാനമന്ത്രി നരേന്ദ്ര മോദി ശക്തമായി നേരിട്ടിരുന്നു. ഒരു പാദത്തിൽ വളർച്ച കുറഞ്ഞത് സാമ്പത്തിക തളർച്ചയായി കാണരുതെന്നും എല്ലാ രംഗങ്ങളിലും ഇന്ത്യ മുന്നോട്ടാണെന്നും മോദി പറഞ്ഞിരുന്നു. നിരവധി എന്നാൽ പ്രധാമന്ത്രി അവകാശപ്പെടുന്നത് പോലെയല്ല കാര്യങ്ങളെന്ന് മുതിർന്ന ബിജെപി നേതാവ് യശ്വന്ത് സിൻഹ വീണ്ടും കുറ്റപ്പെടുത്തി. സാമ്പത്തിരംഗത്തെ ഈ തകർച്ച ജനം വിലയിരുത്തി അടുത്ത തെരഞ്ഞെടുപ്പിൽ വോട്ടു ചെയ്യും. യുപിഎ സർക്കാരിനെ ജനം നിരാകരിച്ച കാര്യം മോദി ഓർക്കണമെന്നും യശ്വന്ത് സിൻഹ മുന്നറിയിപ്പു നനല്കി. തൊഴിൽരംഗത്ത് വളർച്ചയുണ്ടെന്ന മോദിയുടെ വാദം തൊഴിലാളി സംഘടനകളും തള്ളി.
ചില ശല്യക്കാർക്ക് ദോഷചിന്തയും നിരാശയും പ്രചരിപ്പിച്ചില്ലെങ്കിൽ ഉറക്കം വരില്ലെന്നാണ് മോദി പറഞ്ഞത്. പാർട്ടിയിലെ വിമർശകരെ ഉദ്ദേശിച്ചുള്ള മോദിയുടെ പരാമർശം അദ്വാനി ക്യാംപിനെ വീണ്ടും ചൊടിപ്പിച്ചിരിക്കുകയാണ്.
