ഒരു വിവാഹ വേദിയിലെ യതീഷ്ചന്ദ്രയുടെ പ്രകടനം കണ്ട് ഞെട്ടിയിരിക്കുകയാണ് സോഷ്യല്‍ മീഡിയ. കര്‍ണാടകയില്‍ പ്രമുഖ വ്യവസായയിലും ബന്ധുവുമായ കെ എസ് പ്രസാദ് പണിക്കരുടെ രണ്ട് മക്കളുടെ വിവാഹ വേദിയിലായിരുന്നു യതീഷ്ചന്ദ്രയുടെ മിന്നുന്ന പ്രകടനം

മംഗളൂരു: വിവാദങ്ങള്‍ക്ക് നടുവില്‍ നില്‍ക്കുമ്പോഴും യതീഷ്ചന്ദ്ര കൂളാണ്, മാസാണ്. പുതുവെെപ്പ് സമരത്തിലെ വില്ലന്‍ ഇമേജില്‍ നിന്ന് ശബരിമലയില്‍ എത്തിയപ്പോള്‍ ഹീറോ പരിവേഷം ലഭിച്ച ഐപിഎസ് ഓഫീസറാണ് യതീഷ്ചന്ദ്ര. എന്നാല്‍, കാക്കിക്കുള്ളില്‍ ഒരു കലാഹൃദയം ഈ ഐപിഎസുകാരനില്‍ ഉള്ളതായി ആരും കരുതിയിരുന്നില്ല.

എന്നാല്‍, ഒരു വിവാഹ വേദിയിലെ യതീഷ്ചന്ദ്രയുടെ പ്രകടനം കണ്ട് ഞെട്ടിയിരിക്കുകയാണ് സോഷ്യല്‍ മീഡിയ. കര്‍ണാടകയില്‍ പ്രമുഖ വ്യവസായിയും ബന്ധുവുമായ കെ എസ് പ്രസാദ് പണിക്കരുടെ മക്കളുടെ വിവാഹ വേദിയിലായിരുന്നു യതീഷ്ചന്ദ്രയുടെ മിന്നുന്ന പ്രകടനം.

നിരവധി സിനിമ താരങ്ങളും പ്രമുഖരും പങ്കെടുത്ത ചടങ്ങില്‍ യഥാര്‍ഥ താരമായി മാറിയത് യതീഷ്ചന്ദ്രയാണ്. മംഗളൂരുവില്‍ നടന്ന വിവാഹ ചടങ്ങില്‍ കസവ് മുണ്ടും ഷര്‍ട്ടും ധരിച്ച് ഒരു മാസ് എന്‍ട്രി തന്നെയാണ് യതീഷ്ചന്ദ്ര നടത്തിയത്. തുടര്‍ന്ന് ലാത്തി വീശാന്‍ മാത്രമല്ല, നൃത്ത ചുവടുകളും തനിക്ക് വഴങ്ങുമെന്ന് തെളിയിക്കുന്ന ഒരു മിന്നും പ്രകടനവും ഐപിഎസ് ഓഫീസര്‍ നടത്തി. കര്‍ണാടകയിലെ ദാവന്‍ഗരെ ജില്ലക്കാരനാണ് യതീഷ്ചന്ദ്ര.