ജനങ്ങള്‍ക്ക് ജനാധിപത്യത്തിലുള്ള വിശ്വാസം നഷ്ടപ്പെട്ടു
ബെംഗളൂരു: വിശ്വാസവോട്ടെടുപ്പിന് മുന്നോടിയായി കര്ണാടക മുഖ്യമന്ത്രി ബി.എസ്.യെദ്യൂരപ്പ നിയമസഭയില് സംസാരിക്കുന്നു..
യെദ്യൂരപ്പയുടെ പ്രസംഗത്തില് നിന്നും
- അവസാനശ്വാസം വരെ കര്ണാടകയിലെ കര്ഷകര്ക്കായി പ്രവര്ത്തിക്കും
- 104 ബിജെപി എംഎല്എമാരെ ജയിപ്പിച്ച ജനങ്ങള്ക്ക് നന്ദി
- മോദിയും അമിത്ഷായും തന്നോട് മുഖ്യമന്ത്രിയാവാന് ആവശ്യപ്പെട്ടു, താന് അത് സ്വീകരിച്ചു
- ജനങ്ങളുടെ സ്നേഹവും വിശ്വാസവും താന് തിരിച്ചറിഞ്ഞു
- കോണ്ഗ്രസിലും ജെഡിഎസിലുമുള്ള വിശ്വാസം ജനങ്ങള്ക്ക് നഷ്ടപ്പെട്ടു
- ജനവിധി കോണ്ഗ്രസും ജെഡിഎസും അട്ടിമറിച്ചു
- ആരോപണപ്രത്യാരോപണങ്ങളില് ജനങ്ങള് നിരാശരാണ്
- ജനങ്ങള്ക്ക് ജനാധിപത്യത്തിലുള്ള വിശ്വാസം നഷ്ടപ്പെട്ടു
- ബിജെപിയാണ് ഏറ്റവും വലിയ ഒറ്റകക്ഷി അതിനാലാണ് ഗവര്ണര് സര്ക്കാരുണ്ടാക്കാന് തങ്ങള്ക്ക് അവസരം നല്കിയത്
- കഴിഞ്ഞ സര്ക്കാര് കര്ഷകര്ക്ക് വേണ്ടി ഒന്നും ചെയ്തില്ല
- അനവധി കര്ഷകര് കോണ്ഗ്രസ് സര്ക്കാരിന്റെ കാലത്ത് ആത്മഹത്യ ചെയ്തു
- ഇവര്ക്കായി കോണ്ഗ്രസ് ഒന്നും ചെയ്തില്ല
- എനിക്ക് സര്ക്കാരിനെ സേവിക്കണം, എനിക്ക് ജനങ്ങളെ സേവിക്കണം
- കര്ഷകര്ക്കായി ഞാന് സ്വയം സമര്പ്പിക്കുന്നു
കഴിഞ്ഞ രണ്ട് വര്ഷമായി ഞാന് സംസ്ഥാനത്ത് അങ്ങോളമിങ്ങോളം യാത്ര ചെയ്തു.
ഒരു ലക്ഷം വരെയുള്ള കര്ഷകരുടെ കടം എഴുതിതള്ളാന് താന് ആഗ്രഹിച്ചു
കര്ണാടകയിലെ പിന്നോക്കകാരെ ഉയര്ത്തി കൊണ്ടുവരിക എന്നത് മോദിയുടെ ആഗ്രഹമായിരുന്നു
മോദിയുടെ ഒരു ജനക്ഷേമപദ്ധതിയും കോണ്ഗ്രസ് നടപ്പാക്കിയില്ല
ജനങ്ങളുടെ മുഖത്ത് വേദനയാണ് കാണാനായത്. അവരുടെ ഭാഗത്തുനിന്നുണ്ടായ സ്നേഹവും പരിഗണനയും മറക്കാനാവില്ല.
ജനം 104 സീറ്റുകള് നല്കി ഞങ്ങളെ അനുഗ്രഹിച്ചു.
കോണ്ഗ്രസിനോ ജെഡിഎസിനോ ആയിരുന്നില്ല ഭൂരിപക്ഷം.
ലോക്സഭാ തിരഞ്ഞെടുപ്പില് സംസ്ഥാനത്തെ 28 സീറ്റും ബിജെപി നേടും
104-ന് പകരം ജനങ്ങള് 113 സീറ്റ് തന്നിരുന്നുവെങ്കില് സംസ്ഥാനത്തെ താന് സ്വര്ഗ്ഗമാക്കിയേനെ
