ലോകകപ്പില്‍ നിന്ന് പുറത്തായതോടെ റെക്കോര്‍ഡ് മറികടക്കാനുള്ള അവസരം നഷ്‌ടമായി
മോസ്കോ: ഹെഡര് എന്ന് കേട്ടാല് ഫുട്ബോള് പ്രേമികള്ക്ക് ആദ്യം മനസില് ഓടിയെത്തുന്ന പേര് മുന് ജര്മന് സ്ട്രൈക്കര് മിറോസ്ലാവ് ക്ലോസെയുടേതാണ്. ലോകകപ്പില് ജര്മനിയെ വിജയങ്ങളുടെ പടികയറ്റുകയായിരുന്നു ക്ലോസെയുടെ അളന്നുമുറിച്ച ഓരോ ഹെഡറും. എന്നാല് റഷ്യന് ലോകകപ്പിലേക്കെത്തുമ്പോള് ഹെഡര് വിദഗ്ധന് എന്ന വിശേഷണത്തിന് അര്ഹന് കൊളംബിയയുടെ യേരി മിനയാണ്.
റഷ്യന് ലോകകപ്പിലെ ഹെഡര് മികവുകൊണ്ട് ജര്മന് ഇതിഹാസം ക്ലോസെയുടെ റെക്കോര്ഡിന് പിന്നിലെത്തിയിരിക്കുകയാണ് മിന. ഒരു ലോകകപ്പില് കൂടുതല് ഹെഡര് ഗോളുകള് നേടിയതിന്റെ റെക്കോര്ഡിലാണ് മിന ക്ലോസെക്ക് പിന്നില് രണ്ടാമനായത്. 2002 ലോകകപ്പില് ഹെഡറിലൂടെ അഞ്ച് ഗോളുകളാണ് ക്ലോസെ നേടിയതെങ്കില് ഈ ലോകകപ്പില് മൂന്ന് തവണയാണ് മിന തലകൊണ്ട് വലകുലുക്കിയത്.
