Asianet News MalayalamAsianet News Malayalam

യോഗ മതപരമാകരുതെന്ന് കെ കെ ശൈലജ

yoga must be secular says k k shailaja
Author
First Published Jun 21, 2016, 4:46 AM IST

തിരുവനന്തപുരം: യോഗ മതപരമാകരുതെന്ന് ആരോഗ്യമന്ത്രി കെ കെ ശൈലജ. സെന്‍ട്രല്‍ സ്റ്റേഡിയത്തിലെ യോഗ പരിപാടിയിലെ കീര്‍ത്തനം ഒരു വിഭാഗത്തിന്റെ മാത്രമാണോ എന്ന സംശയമാണ് ഉന്നയിച്ചത്. ആരോടും വിശദീകരണം ചോദിച്ചിട്ടില്ല. കുമ്മനം രാഷ്ട്രീയ വിവാദം ആക്കിയത് എന്തിനെന്ന് അറിയില്ലെന്നും, എല്ലാ കാര്യത്തിലും മിതത്വമാണ് ആവശ്യമെന്നും കെകെ ശൈലജ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. യോഗാദിനത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം നടന്ന സെന്‍ട്രല്‍ സ്റ്റേഡിയത്തില്‍ ആലപിച്ച കീര്‍ത്തനത്തില്‍ നേരത്തെ മന്ത്രി അതൃപ്‌തി പ്രകടിപ്പിച്ചിരുന്നു. കീര്‍ത്തനം ആലപിക്കുന്ന സമയം എല്ലാവരും കൈകൂപ്പാന്‍ പറഞ്ഞെങ്കിലും മുഖ്യാതിഥിയായിരുന്ന മന്ത്രി ഇതിന് തയ്യാറായില്ല. പിന്നീട് പരിപാടി കഴിഞ്ഞു മടങ്ങുമ്പോള്‍ സംഘാടകരായ ആയുഷ് വകുപ്പിന്റെയും മറ്റും സെക്രട്ടറിമാരോടും ഡയറക്‌ടര്‍മാരോടും, കീര്‍ത്തനം ഉള്‍പ്പെടുത്തിയത് കേന്ദ്രസര്‍ക്കാരിന്റെ നിര്‍ദ്ദേശപ്രകാരമാണോയെന്ന് ആരായകുയം ചെയ്‌തു. എന്നാല്‍ കേന്ദ്രം നല്‍കിയ മാര്‍ഗനിര്‍ദ്ദേശപ്രകാരമാണ് പരിപാടി നടത്തിയതെന്ന് ആയുഷ് വകുപ്പ് അധികൃതര്‍ മന്ത്രിയെ അറിയിച്ചു.

Follow Us:
Download App:
  • android
  • ios