ഗോവ: ഗോവയില്‍ മസാജ് പാര്‍ലറില്‍ വിദേശവനിതയെ പീഡിപ്പിച്ച യോഗ അധ്യാപകന്‍ അറസ്റ്റിലായി. പ്രതീക് കുമാര്‍ അഗര്‍വ്വാള്‍ എന്ന മുപ്പത്തിയെട്ടുകാരനാണ് പിടിയിലായത്.

ഗോവന്‍ ഉള്‍ഗ്രാമമായ കോര്‍ഗാവില്‍ താന്ത്രിക് മസാജ് സെന്ററില്‍വെച്ച് തന്നെ പീഡിപ്പിച്ചതായി യുഎസ് സ്വദേശിനി നല്‍കിയ പരാതിയിലാണ് അറസ്റ്റ്. ഒരു കനേഡിയന്‍ സ്വദേശിയെകൂടി ഇയാള്‍ പീഡിപ്പിച്ചതായി യുവതി പൊലീസിനെ അറിയിച്ചിട്ടുണ്ട്.