ലക്‌നൗ: ഉത്തര്‍പ്രദേശിലെ മദ്രസകള്‍ സ്വാതന്ത്ര്യദിനാഘോഷങ്ങളുടെ ദൃശ്യങ്ങള്‍ പകര്‍ത്തി അയച്ചുതരണമെന്ന് ആദിത്യനാഥ് സര്‍ക്കാരിന്റെ ഉത്തരവ്. ഉത്തര്‍പ്രദേശിലെ മദ്രസ വിദ്യാഭ്യാസ ബോര്‍ഡായ മദ്രസ ശിക്ഷ പരിഷത്ത് ജില്ലാ ന്യൂനപക്ഷ ഉദ്യോഗസ്ഥര്‍ക്ക് കത്തയച്ചു. സ്വാതന്ത്ര്യദിനത്തില്‍ മദ്രസകളില്‍ ദേശീയ പതാക ഉയര്‍ത്തണം, ദേശീയഗാനം ആലപിക്കണം, സ്വാതന്ത്ര്യസമരപോരാളികളെ ആദരിക്കണം, സാംസ്‌കാരിക കായിക പരിപാടികള്‍ സംഘടിപ്പിക്കണം എന്നിവയാണ് ഉത്തരവിലെ നിബന്ധനകള്‍. സ്വാതന്ത്ര്യസമരസേന സംഭാവനങ്ങളെകുറിച്ച് അറിയാന്‍ ഇതിലൂടെ കുട്ടികള്‍ക്ക് സാധിക്കുമെന്ന് ന്യൂനപക്ഷക്ഷേമ വകുപ്പ് മന്ത്രി ലക്ഷ്മി നാരായണ്‍ ചൗധരി പറഞ്ഞു. മദ്രസ അധ്യാപകരുടേയും വിദ്യാര്‍ത്ഥികളുടേയും ദേശസ്‌നേഹത്തെ സംശയത്തിന്റെ നിഴലില്‍ നിര്‍ത്തുന്നതാണ് ഉത്തരലെന്നാണ് ആക്ഷേപം.