Asianet News MalayalamAsianet News Malayalam

പുൽവാമ ഭീകരാക്രമണത്തെക്കുറിച്ച് ചോദിച്ചപ്പോൾ വികാരാധീനനായി യോ​ഗി ആദിത്യനാഥ്

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഭരണത്തിൻ കീഴിൽ ഭീകരവാദം തുടച്ചു നീക്കപ്പെടും എന്നായിരുന്നു യോ​ഗി ആദിത്യനാഥിന്റെ മറുപടി. ഭീകരവാദം അതിന്റെ അന്ത്യഘട്ടത്തിലെത്തിയിരിക്കുകയാണെന്നും വൈകാതെ മോദി സർക്കാർ ഇതിനൊരു അവസാനം കണ്ടെത്തുമെന്നും ആദിത്യനാഥ് കൂട്ടിച്ചേർത്തു. 

yogi adithyanath emotionally replied on pulwama terror attack
Author
Lucknow, First Published Feb 23, 2019, 1:04 PM IST

ലഖ്നൗ: പുൽവാമ ഭീകരാക്രമണത്തെക്കുറിച്ച് ചോദിച്ചപ്പോൾ കണ്ണു തുടച്ച് വികാരാധീനനായി ഉത്തർപ്രദേശ് മുഖ്യമന്ത്രി യോ​ഗി ആദിത്യനാഥ്. ലഖ്നൗവിൽ എഞ്ചിനീയറി​ഗ് വിദ്യാർത്ഥികളുമായി സംസാരിക്കുകയായിരുന്നു യോ​ഗി ആദിത്യനാഥ്. ഭീകരാക്രമണത്തിനെതിരെ മോദി സർക്കാർ സ്വീകരിച്ച നടപടിയെക്കുറിച്ചാണ് എഞ്ചിനീയറിം​ഗ് വിദ്യാർത്ഥികളിലൊരാൾ ആദിത്യനാഥിനോട് ചോദിച്ചത്. കോളേജ് വിദ്യാർത്ഥികൾക്ക് വേണ്ടി സംഘടിപ്പിച്ച യുവാ കേ മൻ കി ബാത് എന്ന പരിപാടിയിലായിരുന്നു യോ​ഗി.

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഭരണത്തിൻ കീഴിൽ ഭീകരവാദം തുടച്ചു നീക്കപ്പെടും എന്നായിരുന്നു യോ​ഗി ആദിത്യനാഥിന്റെ മറുപടി. ഭീകരവാദം അതിന്റെ അന്ത്യഘട്ടത്തിലെത്തിയിരിക്കുകയാണെന്നും വൈകാതെ മോദി സർക്കാർ ഇതിനൊരു അവസാനം കണ്ടെത്തുമെന്നും ആദിത്യനാഥ് കൂട്ടിച്ചേർത്തു. യോ​ഗി ആദിത്യനാഥിന്റെ മറുപടിയെ കൈയടികളോടെയാണ് വിദ്യാർത്ഥികളുടെ സദസ്സ് സ്വീകരിച്ചത്. അടുത്ത ചോദ്യം എത്തുന്നതിന് മുമ്പ് തന്റെ കാവി നിറമുള്ള തൂവാല കൊണ്ട് യോ​ഗി കണ്ണു തുടയ്ക്കുന്നുണ്ടായിരുന്നു. 

പുൽവാമയിൽ ആക്രമണം നടന്ന് മണിക്കൂറിനുള്ളിൽ അതിന് കാരണക്കാരായ ഭീകരരെ ഇന്ത്യൻ സൈന്യം ഇല്ലാതാക്കിയ കാര്യവും യോ​ഗി ചൂണ്ടിക്കാണിച്ചു. പുൽവാമ ഭീകരാക്രമണവുമായി ബന്ധമുണ്ടെന്ന് സംശയിക്കുന്ന ജമ്മു കാശ്മീർ സ്വദേശികളായ രണ്ട് പേരെ ഉത്തർപ്രദേശിൽ അറസ്റ്റ് ചെയ്തിരുന്നു.  

Follow Us:
Download App:
  • android
  • ios