ലഖ്‌നൗ: കര്‍ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ ഹിന്ദുക്കളെ കൊല്ലുകയാണെന്ന വിമര്‍ശനവുമായി യു.പി മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. രാഹുല്‍ ഗാന്ധി വര്‍ഗീയ ഭിന്നിപ്പുണ്ടാക്കാന്‍ സിദ്ധരാമയ്യയെ പ്രേരിപ്പിക്കുകയാണെന്നും യോഗി ആരോപിച്ചു. ബി.ജെ.പി ഉത്തര്‍പ്രദേശ് ഘടകമാണ് ട്വിറ്ററില്‍ യോഗിയുടെ ആരോപണം വീഡിയോ ക്ലിപ്പായി പോസ്റ്റ് ചെയ്തിരിക്കുന്നത്. കഴിഞ്ഞ മൂന്ന് വര്‍ഷത്തിനിടെ കര്‍ണാടകയില്‍ കൊല്ലപ്പെട്ട 12 പേരുടെ ചിത്രമുള്‍പ്പടെയാണ് വീഡിയോ അവസാനിക്കുന്നത്. താനുമൊരു ഹിന്ദുവാണെന്ന സിദ്ധരാമയ്യയുടെ കഴിഞ്ഞ ദിവസത്തെ പരാമര്‍ശത്തെ കടന്നാക്രമിച്ചാണ് യോഗിയുടെ വാക്കുകള്‍. 

ആര്‍എസ്എസിലും ബിജെപിയിലും തീവ്രവാദികളുണ്ടെന്ന് സിദ്ധരാമയ്യ ആരോപിച്ചിരുന്നു. സംഭവത്തില്‍ വിമര്‍ശനങ്ങള്‍ ഉയര്‍ന്നതോടെ താനും ഹിന്ദുവാണ്. ആര്‍എസ്എസിലും ബിജെപിയിലും ഹിന്ദു തീവ്രവാദികളാണെന്നാണ് താന്‍ ഉദ്ദേശിച്ചതെന്നും അദ്ദേഹം വിശദീകരിച്ചു.