വാനപകടം ഡ്രൈവര്‍ പ്രഥമ ദൃക്ഷ്ടിയില്‍ കുറ്റക്കാരനെന്ന് യോഗി
ലഖ്നൗ: സ്കൂള് ബസില് ട്രെയിന് തട്ടിയുണ്ടായ അപകടത്തില് മരണപ്പെട്ട വിദ്യാര്ത്ഥികളുടെ കുടുംബാംഗങ്ങളെ യോഗി ആദിത്യനാഥ് സന്ദര്ശിച്ചു. ഉത്തര്പ്രദേശിലെ കുശിനഗറില് സ്കൂള് ബസും ട്രെയിനും കൂട്ടിയിടിച്ച് 13 കുട്ടികളാണ് മരിച്ചത്. സ്കൂള് ബസ് കാവല്ക്കാരനില്ലാത്ത ലെവല് ക്രോസ് മുറിച്ചുകടക്കുന്നതിനിടെയാണ് അപകടം സംഭവിച്ചത്.
കുറ്റക്കാര്ക്കെതിരെ കടുത്ത നടപടി സ്വീകരിക്കുമെന്ന പറഞ്ഞ യോഗി ഇയര്ഫോണ് ഉപയോഗിച്ച് വാഹനം ഓടിച്ച വാന് ഡ്രൈവര് പ്രഥമ ദൃക്ഷ്ടിയില് കുറ്റക്കാരനാണെന്ന് വ്യക്തമാക്കി. ഡ്രൈവര് ഇയര് ഫോണ് ഉപയോഗിച്ചത് മൂലമാണ് ട്രെയിന് വരുന്ന ശബ്ദം കേള്ക്കാതിരുന്നതെന്ന് കുട്ടികളിലൊരാള് പറഞ്ഞതായി അടുത്ത വൃത്തങ്ങള് വെളിപ്പെടുത്തിയിരുന്നു.
