ഗൊരഖ്പൂര്‍; റോഹിങ്ക്യന്‍ അഭയാര്‍ത്ഥികള്‍ക്കെതിരെ യു.പി മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. റോഹിങ്ക്യര്‍ അഭയാര്‍ഥികളല്ലെന്നും വലിഞ്ഞു കയറി വന്നവരാണെന്നും യോഗി പറഞ്ഞു. ഭീകര ബന്ധമുള്ളവരാണ് മ്യാന്‍മാറില്‍ നിന്ന് ഇന്ത്യയിലേക്ക് കടന്നത്. റോഹിങ്ക്യകളുടെ സാഹചര്യങ്ങളില്‍ ചിലര്‍ ഉത്കണ്ഠ പ്രകടിപ്പിക്കുന്നത്. സങ്കടകരവും അപലപനീയവുമാണ്.

ഇന്ത്യന്‍ സര്‍ക്കാര്‍ നിലപാട് വ്യക്തമാക്കിയതാണ്. മ്യാന്‍മറില്‍ നിവധി ഹിന്ദുക്കള്‍ കൊല്ലപ്പെട്ടു. ഇത് റോഹിങ്ക്യരുമായി ബന്ധമുള്ള തീവ്രവാദ ഗ്രൂപ്പുകള്‍ ചെയ്തതാണെന്ന് കണ്ടെത്തിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

റോഹിങ്ക്യന്‍ മുസ്ലിംകള്‍ ദേശീയ സുരക്ഷയ്ക്ക ഭീഷണിയാണെന്ന് കേന്ദ്ര സര്‍ക്കാര്‍ നേരത്തെ തന്നെ സുപ്രിം കോടതിയില്‍ സത്യവാങ്മൂലം നല്‍കിയിരുന്നതായും വാര്‍ത്താ ഏജന്‍സിയായ എ.എന്‍.ഐക്ക് നല്‍കിയ അഭിമുഖത്തില്‍ യോഗി വ്യക്തമാക്കി.