രാത്രിസമയത്ത് റെയ്ഡ് നടത്തരുതെന്ന് യോഗി ആദിത്യനാഥ് സിവില്‍ കേസുകള്‍ക്ക് മാത്രമാണ് പുതിയ നിര്‍ദേശം ബാധകം
ലഖ്നൗ:രാത്രിസമയത്ത് റെയ്ഡ് നടത്തുകയോ വാറന്റ് അയക്കുകയോ ചെയ്യരുതെന്ന് സംസ്ഥാന പൊലീസിന് നിര്ദ്ദേശം നല്കി ഉത്തര്പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. സിവില് കേസുകളുമായി ബന്ധപ്പെട്ടുമാത്രമാണ് നിര്ദേശം. ക്രിമിനല് കേസുകളില് രാത്രികാലങ്ങളില് റെയ്ഡ് നടത്തുന്നതിന് വിലക്കില്ല.
ആഷിയാന പൊലീസ് സ്റ്റേഷന് പരിധിയിലുള്ള ഒരു കുടുംബം പൊലീസുദ്യോഗസ്ഥന്റെ ഭാഗത്തുനിന്നുണ്ടായ മോശം പെരുമാറ്റത്തെ തുടര്ന്ന് പരാതി നല്കിയിരുന്നു. ഇതാണ് മുഖ്യമന്ത്രിയുടെ ഭാഗത്തുനിന്നുള്ള പുതിയ നിര്ദ്ദേശത്തിന്റെ കാരണമെന്നാണ് ബന്ധപ്പെട്ടവര് പറഞ്ഞത്. രാത്രിയില് ചില പൊലീസ് ഉദ്യോഗസരുടെ ഭാഗത്ത് നിന്നും കുടുംബത്തിന് മോശം അനുഭവം ഉണ്ടായെന്ന് യുവതി യോഗി ആദിത്യനാഥന് ട്വീറ്റ് ചെയ്യുകയായിരുന്നു. വാഹനപരിശോധനക്കിടെ ലാത്തിയുപയോഗിച്ച് സ്ത്രീയെ മര്ദ്ദിച്ചെന്ന ആരോപണത്തിലും മുഖ്യമന്ത്രി അന്വേഷണത്തിന് ഉത്തരവിട്ടു. ആരോപണവിധേയരായ രണ്ട് പൊലീസുകാരും സസ്പെന്ഷനിലാണ്.
