Asianet News MalayalamAsianet News Malayalam

ബീഫിന്‍റെ  പേരില്‍ കര്‍ണാടക മുഖ്യമന്ത്രിക്കെതിരെ യോഗി ആദിത്യനാഥ്

yogi on siddaramaiahs beef matter
Author
First Published Jan 7, 2018, 8:29 PM IST

ബംഗളൂരു: കര്‍ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യയെ ബീഫിന്‍റെ പേരില്‍ വിമര്‍ശിച്ച് യോഗി ആദിത്യനാഥ്. സിദ്ധരാമയ്യ ഒരു ഹിന്ദുവാണെങ്കില്‍ അദ്ദേഹം എന്തിനാണ് ബീഫ് കഴിക്കുന്നതിനന്‍റെ വക്താവാകുന്നതെന്ന് യോഗി ആദിത്യനാഥ് ചോദിച്ചു. ഗുജറാത്ത് തിരഞ്ഞെടുപ്പിനു മുമ്പ് ക്ഷേത്രങ്ങള്‍ സന്ദര്‍ശിച്ച് ഹിന്ദുത്വത്തെക്കുറിച്ച് സംസാരിച്ച രാഹുല്‍ഗാന്ധിയുടെ പാതയാണ് സിദ്ധരാമയ്യ പിന്തുടരുന്നതെന്നും അദ്ദേഹം പറഞ്ഞു. 

ബംഗളൂരുവില്‍ ബിജെപി റാലിയെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. 'മുഖ്യമന്ത്രി സിദ്ധരാമയ്യ ഹിന്ദുവാണെന്ന് അവകാശപ്പെടുന്ന ഒരു വാര്‍ത്താ റിപ്പോര്‍ട്ട് ഞാന്‍ കണ്ടു. ഹിന്ദുക്കളുടെ ശക്തി അദ്ദേഹം തിരിച്ചറിഞ്ഞിരിക്കുന്നു. അതിനാലാണ് രാഹുല്‍ ഗാന്ധി ഗുജറാത്ത് തിരഞ്ഞെടുപ്പ് കാലത്ത് ക്ഷേത്രങ്ങള്‍ സന്ദര്‍ശിച്ചപോലെ ഇപ്പോള്‍ ഹിന്ദുത്വത്തെ കുറിച്ച് സിദ്ധരാമയ്യ സംസാരിക്കുന്നത്, യോഗി ആദിത്യനാഥ് പറഞ്ഞു. 


 

Follow Us:
Download App:
  • android
  • ios