പ്രശസ്ത മലയാളി ചിത്രകാരന്‍ യൂസഫ് അറക്കല്‍ അന്തരിച്ചു. 71 വയസ്സായിരുന്നു; ബംഗലൂരുവിലായിരുന്നു അന്ത്യം. തൃശൂര്‍ ചാവക്കാട് സ്വദേശിയാണ്. ദേശീയ അന്തര്‍ദേശീയ തലങ്ങളില്‍ നിരവധി ചിത്രപ്രദര്‍ശനങ്ങള്‍ നടത്തിയിട്ടുണ്ട്. ഇറ്റലിയിലെ ഫ്ളോറന്‍സ് ബിനാലെയില്‍ വെള്ളിമെഡല്‍ നേടി. കര്‍ണാടക സര്‍ക്കാരിന്റെ ഉന്നത ബഹുമതിയായ വെങ്കടപ്പ പുരസ്കാരത്തിന് അര്‍ഹനായിട്ടുണ്ട്. 2012ല്‍ കേരള സര്‍ക്കാര്‍ രാജാ രവിവര്‍മ പുരസ്ക്കാരം നല്‍കി ആദരിച്ചു . സംസ്ക്കാരം ഇന്ന് വൈകുന്നേരം മൂന്ന് മണിക്ക് ഇസ്ലാംപൂര്‍ മോസ്ക്കില്‍ നടക്കും.