ശ്രീനഗര്‍: 6.36 ലക്ഷം രൂപ വില വരുന്ന കള്ളനോട്ടുകള്‍ ജമ്മു കശ്മീരില്‍ ഒരാള്‍ പിടിയില്‍. ജമ്മുകാശ്മീരിലെ സിധ്രയില്‍ ഇയാളുടെ വാടകവീട്ടില്‍ നിന്നാണ് വലിയ തുകയുടെ വ്യാജനോട്ടുകള്‍ പിടികൂടിയത്. സംഭവത്തില്‍ ഒരാളെ ജമ്മു പോലീസ് അറസ്റ്റ് ചെയ്തു.
200 രൂപയുടെ 270 വ്യാജനോട്ടുകള്‍, 500രൂപയുടെ 1150 നോട്ടുകള്‍, 50 രൂപയുടെ 19 വ്യാജനോട്ടുകള്‍ എന്നിവയാണ് പിടികൂടിയത്. ഗുല്‍ഗാം ജില്ലയിലെ നൂര്‍പുരയിലെ ഷൗക്കത്ത് അഹമ്മദിനെ സംഭവത്തില്‍ പോലീസ് അറസ്റ്റു ചെയ്തിട്ടുണ്ട്. ഒരു കമ്പ്യൂട്ടര്‍, സ്‌കാനര്‍, പേപ്പര്‍ കട്ടിങ് മഷീന്‍, ഫോട്ടോ കോപി മെഷീന്‍ എന്നിവ ഇയാളുടെ പക്കല്‍ നിന്ന് പിടികൂടി. കഴിഞ്ഞ ഓഗസ്റ്റിലാണ് 200 രൂപ നോട്ട് ആര്‍ബിഐ പുറത്തിറക്കിയത്.
