സ്വര്‍ണ കമ്മല്‍ മോഷ്ടിക്കാന്‍ ശ്രമിക്കുന്നതിനിടെ നാല് വയസുകാരിയെ ക്രൂരമായി മര്‍ദ്ദിച്ച യുവതിയെ പൊലീസ് അറസ്റ്റ് ചെയ്തു. മുംബൈയിലെ മാന്‍കുഡിലാണ് സംഭവം. കുട്ടിയെ ക്രൂരമര്‍ദ്ദനിരയാക്കിയ റിസ്വാന്‍ ഷെയിഖാണ് പിടിയിലായത്.

മുംബൈ: സ്വര്‍ണ കമ്മല്‍ മോഷ്ടിക്കാന്‍ ശ്രമിക്കുന്നതിനിടെ നാല് വയസുകാരിയെ ക്രൂരമായി മര്‍ദ്ദിച്ച യുവതിയെ പൊലീസ് അറസ്റ്റ് ചെയ്തു. മുംബൈയിലെ മാന്‍കുഡിലാണ് സംഭവം. കുട്ടിയെ ക്രൂരമര്‍ദ്ദനിരയാക്കിയ റിസ്വാന്‍ ഷെയിഖാണ് പിടിയിലായത്. മര്‍ദ്ദനത്തില്‍ കുട്ടിക്ക് സാരമായ പരിക്കേറ്റിട്ടുണ്ട്. കഴിഞ്ഞ ദിവസമാണ് മുംബൈയില്‍ മനസ്സാക്ഷിയെ ഞെട്ടിച്ച സംഭവം അരങ്ങേറിയത്. 

മാന്‍കുഡിലെ മഹാരാഷ്ട്ര സിറ്റി കോളനിയിലെ ലിഫ്റ്റിലാണ് നാല് വയസുകാരി ക്രൂരമര്‍ദ്ദിനത്തിനിരയായത്. പെണ്‍കുട്ടിയും അറസ്റ്റിലായ റിസ്വാന്‍ ഷെയിഖ് എന്ന യുവതി ഒരേ കോളനിയിലെ താമസക്കാരാണ്. പുറത്ത് നിന്ന് കൂട്ടുകാര്‍ക്ക് ഒപ്പം കളിച്ചു കഴിഞ്ഞ സ്വന്തം ഫ്‌ലാറ്റിലേക്ക് ലിഫ്റ്റില്‍ മടങ്ങുകയായിരുന്ന പെണ്‍കുട്ടി. അതെ ലിഫ്റ്റിലില്‍ തന്നെ ഉണ്ടായിരുന്ന യുവതി തങ്ങള്‍ക്കൊപ്പം ആരുമില്ലെന്ന് കണ്ടതോടെ സ്വര്‍ണ കമ്മല്‍ ഊരി നല്‍കാന്‍ പെണ്‍കുട്ടിയോട് ആവിശ്യപ്പെട്ടു. 

എന്നാല്‍ ഇതിന് വിസമ്മതിച്ചതോടെ മര്‍ദ്ദനം ആരംഭിക്കുകയായിരുന്നു. തുടര്‍ന്ന് ഇവര്‍ കുട്ടിയെ ക്രൂരമായി മര്‍ദ്ദിച്ചു. കുട്ടിയുടെ നിലവിളി ലിഫ്റ്റിനു പുറത്തു എത്തിയതോടെ കോളനിയിലെ മറ്റു താമസക്കാര്‍ ലിഫ്റ്റിനു അടുത്തു എത്തി വാതില്‍ തുറന്നു. 

ഇതിനിടെ കുട്ടിയുടെ കരച്ചില്‍ കേള്‍ക്കാതെയിരിക്കാന്‍ റിസ്വാന്‍ ഷെയിഖ് കുട്ടിയുടെ മുകളില്‍ കയറി ഇരുന്നു. തുടര്‍ന്ന ആളുകള്‍ ചേര്‍ന്ന് കുട്ടിയെ രക്ഷിക്കുകയായിരുന്നു. സംഭവത്തിന്റെ ദൃശ്യങ്ങള്‍ ലിഫ്റ്റിലെ സിസിടിവില്‍ പതിഞ്ഞിരുന്നു. കുട്ടിയുടെ മാതാപിതാക്കള്‍ നല്‍കിയ പരാതിയില്‍ മോഷണത്തിനും പോക്‌സോ നിയമപ്രകാരവും യുവതിക്ക് എതിരെ കേസ് എടുത്തു.