റാന്നി അടിച്ചിപ്പുഴയിൽ യുവാവിന്‍റെ മൃതദേഹം ഓടയിൽ കണ്ടെത്തി അടിച്ചിപ്പുഴ തേക്കുംമൂട്ടിൽ ബാലു (19) വിന്‍റെ മൃതദേഹമാണ് കണ്ടത്തിയത്

റാന്നി: റാന്നി അടിച്ചിപ്പുഴയിൽ യുവാവിന്‍റെ മൃതദേഹം ഓടയിൽ കണ്ടെത്തി. അടിച്ചിപ്പുഴ തേക്കുംമൂട്ടിൽ ബാലു (19) വിന്‍റെ മൃതദേഹമാണ് കണ്ടത്തിയത്. സംഭവത്തില്‍ റാന്നി പോലീസ് അന്വേഷണം ആരംഭിച്ചു. സംഭവം കൊലപാതകമാണോ എന്നത് ശാസ്ത്രീയ പരിശോധനകള്‍ക്ക് ശേഷമേ തെളിയിക്കാന്‍ കഴിയൂ എന്നാണ് പോലീസ് പറയുന്നത്. ഇയാളുടെ അടുത്ത സുഹൃത്തുക്കളുടെയും ബന്ധുക്കളുടെയും മൊഴിയെടുക്കും. സംഭവത്തില്‍ പ്രതിഷേധിച്ച് റാന്നിയില്‍ തിങ്കളാഴ്ച ബിജെപി ഹര്‍ത്താല്‍ ആചരിക്കും.