പെരിങ്ങോട് ഹൈസ്കൂൾ മൈതാനത്തിന് സമീപം നിർമ്മാണം പുരോഗമിക്കുന്ന കെട്ടിടത്തോട് ചേർന്ന് നിർമ്മിച്ച ആറടിയോളം ആഴം വരുന്ന കുഴിയിൽ വ്യാഴാഴ്ച കാലത്താണ് മൃതദേഹം കാണുന്നത്.

പാലക്കാട്: പെരിങ്ങോട് സ്വദേശിയായ യുവാവിനെ നിർമ്മാണത്തിലിരിക്കുന്ന കെട്ടിടത്തോട് ചേർന്ന കുഴിയിൽ മരിച്ച നിലയിൽ കണ്ടെത്തി. കൂറ്റനാട് പെരിങ്ങോട് സ്വദേശി നീട്ടിയത്ത് പടി പരേതനായ അയ്യപ്പൻ്റെ മകൻ 40 വയസുള്ള മഹേഷിനെയാണ് കുഴിയിൽ മരിച്ച നിലയിൽ കണ്ടെത്തിയിരിക്കുന്നത്. പെരിങ്ങോട് ഹൈസ്കൂൾ മൈതാനത്തിന് സമീപം നിർമ്മാണം പുരോഗമിക്കുന്ന കെട്ടിടത്തോട് ചേർന്ന് നിർമ്മിച്ച ആറടിയോളം ആഴം വരുന്ന കുഴിയിൽ വ്യാഴാഴ്ച കാലത്താണ് മൃതദേഹം കാണുന്നത്. കെട്ടിടത്തിൻ്റെ സെപ്റ്റിക്ക് ടാങ്ക് നിർമ്മാണത്തിനായി നിർമ്മിച്ച കുഴിയോട് ചേർന്ന് നിർമ്മിച്ച മറ്റൊരു കുഴിയിൽ വീണ് കിടക്കുന്ന നിലയിലായിരുന്നു മൃതദേഹം. വ്യാഴാഴ്ച കാലത്ത് കെട്ടിടത്തിൽ ജോലിക്കായി എത്തിയവരാണ് മൃതദേഹം കാണുന്നത്. ചാലിശ്ശേരി പോലീസ് സ്ഥലത്തെത്തി തുടർ നടപടിക്രമങ്ങൾ പൂർത്തീകരിച്ച ശേഷം മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി കൊണ്ടുപോയി.

Asianet News Live | Malayalam News Live | Kerala News Live | Breaking News Live | ഏഷ്യാനെറ്റ് ന്യൂസ്