വീട്ടിൽനിന്നും ധരിച്ചെത്തിയ ഷർട്ട് ഉപയോഗിച്ചാണ് സതേന്ദ്ര തൂങ്ങിയത്. സംഭവസ്ഥലത്തുനിന്നും ആത്മഹത്യാ കുറിപ്പുകളൊന്നും ലഭിച്ചിരുന്നില്ലെന്ന് പൊലീസ് വ്യക്തമാക്കി
ദില്ലി: ഫ്ലെെഓവറില്‍ യുവാവിനെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. ദില്ലിയിലെ ദൗല കുവാൻ ഫ്ലൈഓവറിൽ നിന്നാണ് മൃതദേഹം ലഭിച്ചത്. വടക്കൻ ദില്ലി സ്വദേശി സതേന്ദ്ര (38) ആണ് മരണപ്പെട്ടതെന്ന് പൊലീസ് അറിയിച്ചു. ഫ്ലൈഓവറിലെ ഗ്രില്ലിൽ തൂങ്ങിയ നിലയിലായിരുന്നു മൃതദേഹം. പൊലീസ് കേസേടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ഇന്നലെ രാവിലെ ആറു മണിയോടെയാണ് സതേന്ദ്രയെ മരിച്ച നിലയിൽ കണ്ടെത്തിയത്.
ഫ്ലൈഓവറിന് സമീപത്തുകൂടെ പോകുകയായിരുന്ന ആളാണ് മൃതദേഹം ആദ്യം കണ്ടത്. തുടർന്ന് ഇയാൾ പൊലീസിനെ വിവരം അറിയിക്കുകയായിരുന്നു. വീട്ടിൽനിന്നും ധരിച്ചെത്തിയ ഷർട്ട് ഉപയോഗിച്ചാണ് സതേന്ദ്ര തൂങ്ങിയത്. സംഭവസ്ഥലത്തുനിന്നും ആത്മഹത്യാ കുറിപ്പുകളൊന്നും ലഭിച്ചിരുന്നില്ലെന്ന് പൊലീസ് വ്യക്തമാക്കി. വടക്കൻ ദില്ലിയിലെ ആസാദ്പുരിന് സമീപം എംസിഡി കോളനിയിൽ കുടുംബത്തോടൊപ്പമായിരുന്നു സതേന്ദ്ര താമസിച്ചിരുന്നത്. പോസ്റ്റ്മോർട്ടത്തിനുശേഷം മൃതദേഹം വീട്ടുകാർക്ക് വിട്ടുകൊടുത്തു.
