കാസര്‍ഗോഡ് യുവാവിനെ തലയ്ക്കടിച്ച് കൊലപ്പെടുത്തി

കാസര്‍ഗോഡ്: കാഞ്ഞങ്ങാട് യുവാവിനെ തലയ്ക്കടിച്ച് കൊലപ്പെടുത്തി. മൈസൂര്‍ സ്വദേശി ആശിഷ് വില്യമാണ് കൊല്ലപ്പെട്ടത്. 

സംഭവത്തില്‍ കാഞ്ഞങ്ങാട് സ്വദേശിയും ഒാട്ടോ ഡ്രൈവറുമായ ദിനേഷിനെ പൊലീസ് പിടികൂടി. മദ്യപാനത്തിനിടെയുണ്ടായ തര്‍ക്കമാണ് കൊലയ്ക്ക് കാരണമെന്ന് പൊലീസ് പറഞ്ഞു.