Asianet News MalayalamAsianet News Malayalam

ജന്മദിനത്തില്‍ സെല്‍ഫിക്ക് പിന്നാലെ യുവാവിന് ദാരുണാന്ത്യം

  • ജന്മദിനത്തില്‍ സെല്‍ഫി എടുത്തതിന് പിന്നാലെ യുവാവിന് തടയണയില്‍ വീണ് ദാരുണാന്ത്യം
young mans death selfie

കൊട്ടാരക്കര: ജന്മദിനത്തില്‍ സെല്‍ഫി എടുത്തതിന് പിന്നാലെ യുവാവിന് തടയണയില്‍ വീണ് ദാരുണാന്ത്യം. കൊട്ടാരക്കര കരിക്കം സ്വദേശി ടിജിന്‍ഭവനില്‍ തോമസിന്‍റെ മകന്‍ ടിജിന്‍ (25) തടയണയില്‍ വീണു മരിച്ചത്.  ഇന്നലെയായിരുന്നു യുവാവിന്‍റെ 25മത് ജന്മദിനം. ബന്ധുവീട്ടില്‍ അവധി ആഘോഷിക്കാനെത്തി ടിജിന്‍ അവിടുത്തെ തടയണയില്‍ വീണാണ് മരിച്ചത്.

അതേസമയം മരണം നടന്നതറിയാതെയാണ് സുഹൃത്തുക്കള്‍ കൂട്ടുകാരന് ഫേസ്ബുക്കില്‍ ജന്മദിനാശംസകള്‍ നേര്‍ന്നുകൊണ്ടിരുന്നത്. തേര്‍ഡ് ക്യാമ്പിന് സമീപം സഖാവുപാറയില്‍ പഞ്ചായത്ത് നിര്‍മിച്ച തടയണയില്‍ കാല്‍വഴുതി വീണാണ് മരണം സംഭവിച്ചത്. കഴിഞ്ഞ ദിവസങ്ങളില്‍ ഡാമില്‍ ജലനിരപ്പ് വര്‍ധിച്ചിരുന്നതിനാല്‍ ജലം ഒഴുക്കി കളഞ്ഞിരുന്നു. ഇതിനുശേഷം കഴിഞ്ഞ ദിവസം മേഖലയില്‍ മഴ പെയ്തതിനെ തുടര്‍ന്നാണ് വീണ്ടും ജലനിരപ്പ് ഉയര്‍ന്നത്. 

മരിക്കുന്നതിനു നിമിഷങ്ങള്‍ക്ക് മുന്‍പ് കൂട്ടുകാര്‍ക്കൊപ്പം സെല്‍ഫിയും എടുത്തശേഷമാണ് നീന്തുന്നതിനായി ടിജിന്‍ തടയണയിലേക്ക് ഇറങ്ങിയത്. ഡാമിലെ ചെളിയില്‍ കാല്‍ കുടുങ്ങിയതാണ് മരണത്തിനും കാരണമെന്നാണ് പ്രാഥമിക നിഗമനം. അപ്രതീക്ഷിതമായുണ്ടായ അപകടത്തിന്‍റെ ആഘാതത്തിലാണ് തേര്‍ഡ് ക്യാമ്പ് നിവാസികള്‍. കമ്പംമെട്ട് പൊലീസ് അസ്വാഭാവിക മരണത്തിനു കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

Follow Us:
Download App:
  • android
  • ios