അയ്യപ്പന്‍റെ ചിത്രം ആര്‍ത്തവമുള്ള സ്ത്രിയുടെ ചിത്രത്തോടൊപ്പം ഉള്‍പ്പെടുത്തി മോശമായി വീഡിയോ പ്രചരിപ്പിച്ച ശെല്‍വന്‍ (21) നെയാണ് പൊലീസ് പിടികൂടിയത്

ചെന്നെെ: ശബരിമല അയ്യപ്പനെ മോശമായി ചിത്രീകരിക്കുന്ന വീഡിയോ പ്രചരിപ്പിച്ചതിന് തമിഴ്നാട്ടില്‍ യുവാവ് അറസ്റ്റില്‍. അയ്യപ്പന്‍റെ ചിത്രം ആര്‍ത്തവമുള്ള സ്ത്രിയുടെ ചിത്രത്തോടൊപ്പം ഉള്‍പ്പെടുത്തി മോശമായി വീഡിയോ പ്രചരിപ്പിച്ച ശെല്‍വന്‍ (21) നെയാണ് പൊലീസ് പിടികൂടിയത്.

തിരുനന്‍രാവൂര്‍ സ്വദേശിയായ ശെല്‍വനെതിരെ ഹിന്ദു മക്കള്‍ കക്ഷിയുടെ പരാതി പ്രകാരമാണ് പൊലീസ് കേസെടുത്തത്. ചോദ്യം ചെയ്യതതിന് ശേഷം അറസ്റ്റ് ചെയ്ത ശെല്‍വനെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തതായി പിടിഐ റിപ്പോര്‍ട്ട് ചെയ്തു.

ശബരിമലയില്‍ ഏത് പ്രായത്തിനുള്ള സ്ത്രീകള്‍ക്കും പ്രവേശിക്കാമെന്ന് അടുത്തയിടെ സുപ്രീം കോടതി വിധി പ്രസ്താവിച്ചിരുന്നു. ഇതിനെതിരെ കേരളത്തില്‍ വലിയ പ്രതിഷേധങ്ങളാണ് നടക്കുന്നത്.