താനെ സ്വദേശിയായ അക്ഷയ് പവാറിനെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. സംഭവത്തിൽ പരിക്കേറ്റ പതിനെട്ടുക്കാരനായ വിജയ് യാദവിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മുംബൈയിലെ താനയില്‍ ചൊവാഴ്ചയായിരുന്നു സംഭവം. 

മുംബൈ: സം​ഗീത ആൽബം ചിത്രീകരിക്കുന്നതിനിടെ അബദ്ധത്തിൽ വെടിയുതിർത്ത യുവാവിനെ പൊലീസ് അറസ്റ്റ് ചെയ്തു. താനെ സ്വദേശിയായ അക്ഷയ് പവാറിനെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. സംഭവത്തിൽ പരിക്കേറ്റ പതിനെട്ടുക്കാരനായ വിജയ് യാദവിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മുംബൈയിലെ താനയില്‍ ചൊവാഴ്ചയായിരുന്നു സംഭവം. 

താനെയിലെ കിസാൻ ന​ഗറിലെ സുഹൃത്തിന്‍റെ ഗോഡൗണില്‍ വച്ചാണ് വിജയ് യാദവ്, അക്ഷയ് പവാർ, അവദേശ് യാദവ് എന്നിവർ സം​ഗീത ആൽബം ചിത്രീകരിച്ചിരുന്നത്. ആല്‍ബം ചിത്രീകരിക്കുന്നതിനായി ഉപയോ​ഗിച്ച നാടൻ തോക്ക് ചിത്രീകരണത്തിനിടെ അക്ഷയിയുടെ കൈയിൽനിന്നും പൊട്ടുകയായിരുന്നു. എന്നാൽ വിജയിയുടെ നേരെയായിരുന്നു വെടിയുണ്ട ചീറിപാഞ്ഞത്. സംഭവത്തിൽ വയറ്റിൽ സാരമായ പരിക്കേറ്റ വിജയിയെ ഉടൻതന്നെ താനെയിലെ വേദാന്ത ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

വിജയിയുടെ വയറ്റിൽനിന്ന് വെടിയുണ്ട നീക്കം ചെയ്തതായി ‌ഡോക്ടർമാർ പറഞ്ഞു. സംഭവത്തിൽ അനധികൃതമായി തോക്ക് കൈവശം വച്ചതിനും ഉതിർത്തതിനും വിജയിയുടെ സുഹൃത്ത് അക്ഷയ് പവാറിനെ പൊലീസ് അറസ്റ്റ് ചെയ്തു. ഇയാൾ ടാക്സി ഡ്രൈവറായി ജോലി ചെയ്യുകയാണ്. നാഹുറിലെ കസ്തൂരി കോളേജിലെ എഫ് വൈ ബി സികോമിൽ ബിരുദ വിദ്യാർത്ഥിയാണ് വിജയ്യെന്ന് ബന്ധു സന്ധീപ് പറഞ്ഞു. സംഭവത്തിൽ അന്വേഷണം പുരോ​ഗമിക്കുകയാണെന്ന് താനെ പൊലീസ് വ്യക്തമാക്കി.