കവടിയാര്‍ രാജ്ഭവന് മുന്നില്‍ രാത്രി പത്ത് മണിയോടെയായിരുന്നു അപകടം
തിരുവനന്തപുരം: കവടിയാറില് ബൈക്കപകടത്തില് യുവാവിന് ഗുരുതരപരിക്ക്. അമിതവേഗതയിലെത്തിയ വാഹനം ഡിവൈഡറിലിടിച്ച് മറിയുകയായിരുന്നു. ശ്രീകാര്യം സ്വദേശിയായ യുവാവിനെ ഗുരുതര പരിക്കുകളോടെ തിരുവനന്തപുരം മെഡിക്കല് കോളജ് ആശുപത്രിയില് പ്രവേശിപ്പിച്ചു. കവടിയാര് രാജ്ഭവന് മുന്നില് രാത്രി പത്ത് മണിയോടെയായിരുന്നു അപകടം. പേരൂര്ക്കട ഭാഗത്തുനിന്നും അമിതവേഗതയിലെത്തിയ വാഹനം രാജ്ഭവന്റെ സെക്കന്റ് ഗേറ്റിനുമുന്നില് ഡിവൈഡറില് ഇടിച്ചുമറിഞ്ഞു.
