മദ്യലഹരിയിലാണ് സംഘാടക സമിതിക്ക് തീ കൊളുത്തിയതെന്നാണ് പ്രതിയുടെ മൊഴി

കോഴിക്കോട്: താമരശ്ശേരി കയ്യേലിക്കലിൽ ഡിവൈഎഫ്ഐ സംസ്ഥാന സമ്മേളനത്തിന്റെ സംഘാടക സമിതി ഓഫീസ് അഗ്നിക്കിരയാക്കിയ സംഭവത്തിൽ ഒരാൾ പിടിയിൽ. കക്കോടിയില്‍ താമസിക്കുന്ന കയ്യേലിക്കല്‍ ചുണ്ടങ്ങാപ്പൊയില്‍ ദിപേഷ് ആണ് പിടിയിലായത്. മദ്യലഹരിയിലാണ് സംഘാടക സമിതിക്ക് തീ കൊളുത്തിയതെന്നാണ് ഇയാളുടെ മൊഴി. ജനുവരി 26നാണ് കേസിന് ആസ്പദമായ സംഭവം.