പൊലീസ് വേഷത്തില്‍ യുവാവ് പ്രദേശവാസികള്‍ പൊലീസിനെ വിളിച്ചു

ദില്ലി:പൊലീസ് വേഷത്തിലെത്തി പണം തട്ടാന്‍ ശ്രമിച്ച യുവാവ് പിടിയില്‍. ദില്ലി ജ്യോതി നഗറില്‍ ബുധനാഴ്ചയാണ് സംഭവം. ആഷിഷ് കുമാറാണ് പിടിയിലായത്. പൊലീസുകാരനാണെന്ന് പറഞ്ഞ് യുവാവില്‍ നിന്ന് 5,000 രൂപ തട്ടാന്‍ ശ്രമിക്കുകയായിരുന്നു പിടിയിലായ ആഷിഷ്. എന്നാല്‍ ഏതു പോസ്റ്റിലാണെന്നും തുടര്‍ന്നുള്ള പ്രദേശവാസികളുടെ ചില ചോദ്യങ്ങള്‍ക്കും ആഷിഷിന് വ്യക്തമായി ഉത്തരം നല്‍കാന്‍ കഴിഞ്ഞില്ല.

തുടര്‍ന്ന് പ്രദേശവാസികള്‍ പൊലീസിനെ വിളിക്കുകയായിരുന്നു. എങ്ങനെയാണ് ആഷിഷിന് പൊലീസ് യൂണിഫോം കിട്ടിയതെന്ന് പൊലീസ് അന്വേഷണം ആരംഭിച്ചു. ആഷിഷ് ചൗദരിയെന്ന പേര് യൂണിഫോമില്‍ നെയിം പ്ലേറ്റില്‍ രേഖപ്പെടുത്തിയിരുന്നു.