കണ്ണൂര്‍: ന്യൂസിലൻഡിൽ ജോലി വാഗ്ദാനം ചെയ്ത് കണ്ണൂർ ചക്കരക്കല്ല് സ്വദേശിയായ യുവാവിൽ നിന്നും നാലര ലക്ഷം രൂപ തട്ടിയെടുത്തയാളെ കണ്ണൂർ ചക്കരക്കൽ പൊലീസ് അറസ്റ്റ് ചെയ്തു.  മലപ്പുറം നിലമ്പൂർ സ്വദേശി ഷിനോസ് പുന്നേക്കാടൻ ആണ് അറസ്റ്റിലായത്.  കണ്ണൂർ ചെമ്പിലോട് സ്വദേശിയായ അജ്നാസിന്റെ പരാതിയിലാണ് അറസ്റ്റ്.  

അജ്നാസ് ഖത്തറിൽ ജോലി ചെയ്യുന്നതിനിടെയാണ് ന്യൂസിലൻഡിൽ വാഗ്ദാനം ചെയ്ത് മുഹമ്മദ് അലിയെന്നയാൾ സമീപിച്ചത്. തുടർന്നാണ് ഷിനോസ് പുന്നേക്കാടൻ ഇടപെടുന്നതും പണം തട്ടുന്നതും. പലതവണകളിലായി നാലര ലക്ഷത്തിലധികം രൂപ കൈക്കലാക്കിയ ശേഷം വിസ നൽകാതെ ഇയാൾ മുങ്ങുകയായിരുന്നു.  നാല് വർഷത്തിലധികമാണ് വിസയ്ക്കായി അജ്നാസ് കാത്തിരുന്നത്.  ഇതിന് ശേഷമാണ് പരാതി നൽകിയത്.