എറണാകുളം: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച കേസിൽ പ്രതി പിടിയില്‍. കാലടി പൊലീസാണ് പ്രതിയെ പിടികൂടിയത്. കാഞ്ഞൂർ പാറപ്പുറം സ്വദേശി റോബിൻ ആണ് അറസ്റ്റിലായത്. ഈ മാസം ഏഴിനാണ് പ്രതി പെൺകുട്ടിയെ പീഡിപ്പിച്ചത്. പെൺകുട്ടിയുടെ പരാതിയെ തുടർന്നാണ് അറസ്റ്റ്. കാലടി കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാന്റ് ചെയ്തു.