ദുരൂഹസാഹചര്യത്തില്‍ ആളൊഴിഞ്ഞ സ്ഥലത്ത് പെണ്‍കുട്ടിയെയും യുവാവിനെയും കണ്ട നാട്ടുകാര്‍ വിവരമറിയിച്ചതിനെ തുടര്‍ന്നെത്തിയ തൂമ്പ പൊലീസാണ് ജയേഷിനെ കസ്റ്റഡിയിലെടുത്തത്. 

തിരുവനന്തപുരം: വിവാഹവാഗ്ദാനം നല്‍കി 15വയസുകാരിയെ പീഡിപ്പിച്ച സംഭവത്തില്‍ യുവാവ് അറസ്റ്റില്‍. തിരുവനന്തപുരം പേട്ട സ്വദേശി ജയേഷാണ് പോക്സോ നിയമപ്രകാരം അറസ്റ്റിലായത്. 
വിവാഹവാഗ്ദാനം നല്‍കി സ്ക്കൂള്‍ വിദ്യാര്‍ത്ഥിനിയെ തിരുവനന്തപുരത്തെ വിവിധ കേന്ദ്രങ്ങളില്‍ വച്ച് പീഡിപ്പിച്ചു എന്നാണ് കേസ്. ഗര്‍ഭധാരണം നടക്കാതിരിക്കാന്‍ പ്രതി പെണ്‍കുട്ടിക്ക് ഗുളികളും വാങ്ങി നല്‍കിയിരുന്നു.

ദുരൂഹസാഹചര്യത്തില്‍ ആളൊഴിഞ്ഞ സ്ഥലത്ത് പെണ്‍കുട്ടിയെയും യുവാവിനെയും കണ്ട നാട്ടുകാര്‍ വിവരമറിയിച്ചതിനെ തുടര്‍ന്നെത്തിയ തൂമ്പ പൊലീസാണ് ജയേഷിനെ കസ്റ്റഡിയിലെടുത്തത്. ട്യൂഷനെന്നും മറ്റും പറഞ്ഞാണ് പെണ്‍കുട്ടി വീട്ടില്‍ നിന്ന് ഇറങ്ങാറുള്ളതെന്ന് പൊലീസിനോട് പറഞ്ഞു. പോക്സേ കോടതിയില്‍ ഹാജരാക്കിയ പ്രതിയെ 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തു.