ലുധിയാന: പഞ്ചാബിലെ ലുധിയാനയിൽ പൊലീസ് ചമഞ്ഞ് പെൺകുട്ടികളെ തട്ടിക്കൊണ്ടുപോയി ബലാത്സംഗം ചെയ്ത ആളെ പോലീസ് അറസ്റ്റ് ചെയ്തു. ലുധിയാനയിലെ മനക്വാൾ സ്വദേശി ബൽവീന്ദർ സിംഗ് (23) ആണ് അറസ്റ്റിലായത്. രാഖ് ബാഗിലെ പാർക്കിൽനിന്നാണ് ഇയാൾ പെൺകുട്ടികളെ തട്ടിക്കൊണ്ടുപോകുന്നത്.
പാർക്കിൽ കാമുകൻമാർക്കൊപ്പം ഇരിക്കുന്ന പെൺകുട്ടികളായിരുന്നു ഇയാളുടെ ഇര. പാർക്കിൽ പുരുഷൻമാരുമൊന്നിച്ച് ഇരുന്നാൽ കേസെടുക്കുമെന്ന് ഭീഷണിപ്പെടുത്തുന്ന ബൽവീന്ദർ പെൺകുട്ടികളോട് തനിക്കൊപ്പം സ്റ്റേഷനിൽ എത്താൻ ആവശ്യപ്പെടും. പിന്നീട് പെൺകുട്ടികളെ ആളൊഴിഞ്ഞ സ്ഥലത്തെത്തി ബലാത്സംഗത്തിനിരയാക്കുകയായിരുന്നു രീതി. രണ്ടു പെൺകുട്ടികളുടെ പരാതിയിലാണ് അറസ്റ്റ്.
