കുട്ടിയുടെ വീടിനോട് ചേര്‍ന്നുള്ള ആളൊഴിഞ്ഞ സ്ഥലത്ത് കൊണ്ടുപോയാണ് പീഡിപ്പിച്ചത്. 

മലപ്പുറം: പെരിന്തല്‍മണ്ണയില്‍ 13 വയസുള്ള ആണ്‍കുട്ടിയെ പീഡിപ്പിച്ച യുവാവ് അറസ്റ്റിലായി. പുലാമന്തോള്‍ തിരുനാരായണപുരം സ്വദേശി 35- കാരനായ മുജീബ് റഹ്മാനാണ് പിടിയിലായത്. മൂന്ന് മാസം മുന്‍പാണ് സംഭവം. 

കുട്ടിയുടെ വീടിനോട് ചേര്‍ന്നുള്ള ആളൊഴിഞ്ഞ സ്ഥലത്ത് കൊണ്ടുപോയാണ് പീഡിപ്പിച്ചത്. അധ്യാപകര്‍ നടത്തിയ കൗണ്‍സിലിംഗിലാണ് കുട്ടി ഇക്കാര്യം വെളിപ്പെടുത്തുന്നത്. തുടര്‍ന്ന് ചൈല്‍ഡ് ലൈനേയും പെരിന്തല്‍മണ്ണ പൊലീസിനെയും വിവരം അറിയിച്ചു. സി.ഐ ടി.എസ്. ബിനുവിന്‍റെ നേതൃത്വത്തിലുള്ള പൊലീസ് സംഘമാണ് മുജീബ് റഹ്മാനെ അറസ്റ്റ് ചെയ്തത്.