ന്യൂസ്‌പേപ്പര്‍ വാങ്ങാനെന്ന വ്യാജേന യുവതിയുടെ വീട്ടിലെത്തിയ പ്രവീണ്‍ മാനഭംഗം ചെയ്യാന്‍ ശ്രമിക്കുകയായിരുന്നു. നാല് മാസം ഗര്‍ഭിണിയാണ് യുവതി. ഇവരുടെ ഭര്‍ത്താവ് ജോലിക്കായി പുറത്തു പോയിരിക്കുക ആയിരുന്നു. യുവതിയെ കടന്നു പിടിച്ച പ്രവീണ്‍ ഇവരെ കട്ടിലിലേക്ക് മറിച്ചിട്ടു. യുവതി നിലവിളിച്ചതിനെ തുടര്‍ന്ന് നാട്ടുകാര്‍ ഓടിയെത്തിയാണ് രക്ഷപെടുത്തിയത്. പ്രവീണ്‍ ഓടി രക്ഷപെട്ടു.

യുവതിയുടെ പരാതിയെ തുടര്‍ന്ന് ഏതാനം മണിക്കൂറുകള്‍ക്കകം തന്നെ പ്രവീണിനെ വടക്കേക്കര പോലീസ് അറസ്റ്റ് ചെയ്തു. കൊച്ചി പള്ളരുത്തു സ്വദേശിയാണ് ഇയാള്‍. അടുത്തകാലത്താണ്,യുവതിയുടെ വീടിനടുത്ത് താമസം തുടങ്ങിയത്. പ്രതി ലഹരി ഉപയോഗിക്കുന്ന ആളാണെന്നും പോലീസ് പറഞ്ഞു.