തിരുവനന്തപുരം: തിരുവനന്തപുരത്ത് അമരവിളയില്‍ നിറ തോക്കുമായി യുവാവ് പിടിയില്‍. അമരവിള ചെക്‌പോസ്റ്റില്‍ നടത്തിയ വാഹന പരിശോധനക്കിടെയാണ് തോക്ക് പിടിച്ചത്. തിരുനെല്‍വേലി സ്വദേശി പ്രവീണ് രാജ് ആണ് കസ്റ്റഡിയില്‍ ഉള്ളത്. 25 വയസ്സുണ്ട്. ബാഗിനകത്ത് ഒളിപ്പിച്ച നിലയിലായിരുന്നു തോക്ക്.

തോക്കില്‍ അഞ്ച് തിരകളും ഉണ്ട്. തിരുവനന്തപുരം സ്വദേശിയായ ഒരാള്‍ക്ക് കൈമാറാന്‍ കൊണ്ടുവന്നതെന്നാണ് പ്രാഥമിക മൊഴി. അതിര്‍ത്തി കടന്ന് വരുന്ന തമിഴാനാട് ട്രാന്‍സ്‌പോര്‍ട് ബസ്സില്‍ നടത്തിയ പരിശോധനക്കിടെയാണ് സംഭവം. പാറശാല പൊലീസ് കേസെടുത്തു.