കാസര്‍കോഡ്: തൃക്കരിപ്പൂര്‍ നെല്ലിയാട്ടു ഭാര്യവീട്ടിലേക്ക് പോയ യുവാവിന് സദാചാര പോലീസ് മര്‍ദ്ദനം. രതീഷ് എന്ന യുവാവിനാണ് മര്‍ദനം ഏറ്റത്. ആളുമാറി മര്‍ദിച്ചതെന്നാണ് അക്രമികളുടെ വിശദീകരണം. അക്രമത്തില്‍ പരിക്കേറ്റ യുവാവ് പയ്യന്നൂര്‍ സഹകരണ ആശുപത്രിയില്‍ ചികിത്സയിലാണ്. പോലീസ് കേസെടുത്തിട്ടുണ്ട്.