കൊല്ലം: കൊട്ടാരക്കര കടയ്ക്കലില്‍ പിക്കപ്പ് വാന്‍ ഡ്രൈവര്‍ക്ക് മര്‍ദനം. കടയ്ക്കല്‍ സ്വദേശി മനോജ് കുമാറിനാണ് മര്‍ദനമേറ്റത്. ഓട്ടം വിളിച്ച ഒരു സംഘമാണ് മനോജ്കുമാറിനെ മര്‍ദിച്ച് അവശനാക്കിയ ശേഷം കടന്നു കളഞ്ഞത് കടയ്ക്കല്‍ കുമ്മിള്‍ സ്വദേശി മനോജ് കുമാറിനാണ് മര്‍ദനമേറ്റത്. കുമ്മിളില്‍ പിക്കപ്പ് വാന്‍ ഡ്രൈവറായി ജോലി നോക്കുകയാണ് മനോജ്.
കഴിഞ്ഞ ദിവസം രാത്രി മാവൂര്‍കോണത്ത് നിന്നുള്ള ഒരു സംഘമാണ് മനോജിനെ മര്‍ദിച്ചത്. പശുവിനെ കൊണ്ടുപോകാനുണ്ടെന്ന് ഫോണ്‍ ചെയ്ത് മനോജിനെ മാവൂര്‍കോണത്തേക്ക് വരുത്തുകയായിരുന്നു . അവിടെ എത്തിയ ഉടനെ സംഘം മനോജിനെ ക്രൂരമായി മര്‍ദിക്കുകയായിരുന്നു. ഇയാള്‍ക്ക് രണ്ട് കണ്ണിനും നട്ടെല്ലിനും പരിക്കേറ്റിട്ടുണ്ട്. മൊബൈല്‍ഫോണും ഇവര്‍ നശിപ്പിച്ചു. മനോജിന്‍റെ നിലവിളി കേട്ട് നാട്ടുകാര്‍ എത്തിയപ്പോഴേക്കും സംഘം കടന്നുകളയുകയായിരുന്നു.
നാട്ടുകാരാണ് മനോജിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ഏതാനും നാള്‍ മുന്പ് കമ്മിള്‍ ജംഗ്ഷനില്‍ പരസ്യമായി മദ്യപിച്ച ഒരു സംഘമാള്‍ക്കാരെ മനോജ് കുമാര്‍ എതിര്‍ത്തിരുന്നു. ഇതിലുള്ള വൈരാഗ്യമാണ് മര്‍ദനത്തിന് കാരണമെന്ന് മനോജ് പറയുന്നു. മര്‍ദിച്ചവരില്‍ രണ്ട് പേരെ കണ്ടാലറിയാമെന്നും മനോജ് പൊലീസിനോട് പറഞ്ഞി. കടയ്ക്കല്‍ പൊലീസ് അന്വേഷണം തുടരുകയാണ്.
