ആലപ്പുഴ: ആലപ്പുഴ മാവേലിക്കരയിൽ മകന്റെ മുന്നിൽവെച്ച് അച്ഛനെ മൂന്നംഗ സംഘം ക്രൂരമായി മർദ്ദിച്ചു. പോനകം സ്വദേശി പ്രദീപിനാണ് മർദ്ദനമേറ്റത്. ഏഴ് വയസുള്ള മകൻ പ്രവീണുമൊത്ത് കഴിഞ്ഞ ഞായറാഴ്ച വൈകിട്ട് സ്കൂട്ടറിൽ വരുമ്പോഴായിരുന്നു സംഭവം. ഇവരുടെ വാഹനത്തിന് പിന്നിൽ വരുകയായിരുന്ന മൂന്നംഗ സംഘം പുന്നമൂട് ജംഗ്ഷനിൽ വെച്ച് പ്രദീപിനെ തടഞ്ഞു നിർത്തി അടിക്കുകയായിരുന്നു. 

അക്രമികള്‍ സഞ്ചരിച്ച വാഹനത്തിന് സൈഡ് നൽകിയില്ലെന്ന് പറഞ്ഞായിരുന്നു മർദ്ദനം. സമീപത്തെ കടയിലെ സിസിടിവിയിൽ ഇതിന്റെ ദൃശ്യങ്ങൾ പതിയുകയും ചെയ്തു. മർദ്ദനമേറ്റ പ്രദീപ് മാവേലിക്കര പൊലീസിൽ പരാതി നൽകി.