Asianet News MalayalamAsianet News Malayalam

കൊച്ചിയില്‍ ഊബര്‍ ഈറ്റ്സ് ഡെലിവറി ബോയിയെ മര്‍ദിച്ച സംഭവം; യുവജന കമ്മീഷന്‍ കേസെടുത്തു

സംഭവത്തില്‍ അടിയന്തിര നടപടിയെടുക്കണമെന്ന് യുവജന കമ്മീഷന്‍ ചെയര്‍പേഴ്‌സണ്‍ ചിന്ത ജെറോം കൊച്ചി സിറ്റി പൊലീസ് കമ്മീഷണറോട് ആവശ്യപ്പെട്ടു

youth commision take action in uber eats driver beaten issue
Author
Kochi, First Published Sep 25, 2018, 7:39 PM IST

കൊച്ചി: കൊച്ചിയിൽ റസ്റ്റോറന്റ് ഉടമയും ജീവനക്കാരും ചേർന്ന് യുവാവിനെ അതിക്രൂരമായി മർദ്ദിച്ചവശനാക്കിയ സംഭവത്തില്‍ സംസ്ഥാന യുവജന കമ്മീഷന്‍  സ്വമേധയാ കേസെടുത്തു. മലപ്പുറം സ്വദേശിയായ ജവഹര്‍ കാരടിനെയാണ്‌ കൊച്ചി ഇടപ്പളളി മരോട്ടിച്ചുവടില്‍ സ്ഥിതിചെയ്യുന്ന റസ്‌റ്റോറന്റ് ഉടമയില്‍ നിന്നും ജിവനക്കാരില്‍ നിന്നും മര്‍ദ്ദനമേറ്റത്.

സംഭവത്തില്‍ അടിയന്തിര നടപടിയെടുക്കണമെന്ന് യുവജന കമ്മീഷന്‍ ചെയര്‍പേഴ്‌സണ്‍ ചിന്ത ജെറോം കൊച്ചി സിറ്റി പൊലീസ് കമ്മീഷണറോട് ആവശ്യപ്പെട്ടു. രണ്ട് ചെവിക്കും തോളെല്ലിനും ​ഗുരുതരമായ പരിക്കേറ്റ ജവഹറിനെ കളമശ്ശേരി മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.

ഊബർ ഈറ്റ്സിന്റെ ഓർഡർ എടുക്കാനായി റസ്റ്റോറന്റിൽ എത്തിയ ജവഹർ കണ്ടത് ഇതേ ഹോട്ടലിലെ ഒരു തൊഴിലാളിയെ ഉടമ മർദ്ദിക്കുന്നതാണ്. ഇത് ചോദ്യം ചെയ്ത ജവഹറിനോട് 'നാൽപത് ലക്ഷം രൂപ മുടക്കിയ എന്റെ ഹോട്ടലിൽ ഞാൻ എന്തും ചെയ്യും' എന്നായിരുന്നു ഉടമയുടെ മറുപടി.

എന്നാൽ പിന്നീട് ഓര്‍ഡര്‍ എടുക്കാനായി ഹോട്ടലിന് അകത്ത് കയറിയെ ജവഹറിനെ  മറ്റ് ജീവനക്കാരും ഉടമയും ചേർന്ന് അതിക്രൂരമായി മർദ്ദിക്കുകയായിരുന്നു. മൊബൈൽ ഫോൺ എറിഞ്ഞു പൊട്ടിക്കുകയും ബൈക്കിന്റെ താക്കോൽ ബലം പ്രയോ​ഗിച്ച് കൈവശപ്പെടുത്തുകയും ചെയ്തു.  ഏകദേശം അരമണിക്കൂറോളം മർദ്ദനമേറ്റ ജഹവറിന്റെ തലയ്ക്കാണ് കൂടുതൽ പരിക്കേറ്റിരിക്കുന്നത്. 

 

Follow Us:
Download App:
  • android
  • ios