തിരുവനന്തപുരം: സംസ്ഥാന യുവജന കമ്മീഷന്‍ സംഘടിപ്പിക്കുന്ന 'റീ റീഡിംഗ് ദി നേഷന്‍- പാസ്റ്റ് അറ്റ് പ്രസന്‍റ്' എന്ന പരിപാടിയുടെ ലോഗോ പ്രകാശനം ചെയ്തു. നിയമസഭാ മന്ദിരത്തില്‍ നടന്ന ചടങ്ങില്‍ യുവജനക്ഷേമ, വ്യവസായ, കായിക വകുപ്പുകളുടെ മന്ത്രി എ.സി.മൊയ്തീന്‍ കമ്മീഷന്‍ അധ്യക്ഷ ചിന്ത ജെറോമിന് നല്‍കിയാണ് ലോഗോ പ്രകാശനം ചെയ്തത്. 

ഈ മാസം 20, 21, 22 തിയതികളില്‍ മാസ്കോട്ട് ഹോട്ടലിലാണ് വിവിധ വിഷയങ്ങളെ അടിസ്ഥാനമാക്കിയുള്ള ദേശീയ സെമിനാര്‍ നടക്കുന്നത്. യുവജന കമ്മീഷന്‍ സെക്രട്ടറി പി.പി.സജിത, കമ്മീഷന്‍ അംഗം അഡ്വ. ആര്‍.ആര്‍.സഞ്ജീവ് കുമാര്‍, ലോഗോ രൂപകല്‍പന ചെയ്ത ഡോ. ജി.അജിത് കുമാര്‍ എന്നിവര്‍ പങ്കെടുത്തു.