മുരിക്കാശ്ശേരി: ഇടുക്കിയില്‍ യൂത്ത് കോണ്‍ഗ്രസ് പാര്‍ലമെന്റ് കമ്മറ്റിയുടെ നേതൃത്വത്തില്‍ നടക്കുന്ന വാഹന പ്രചരണ ജാഥയില്‍ ദേശീയ പതാക ഉപയോഗിച്ചത് വിവാദമാകുന്നു. കമ്പിളികണ്ടത്താണ് സംഭവം. യൂത്ത് കോണ്‍ഗ്രസിന്റെ ജനകീയ വിചാരണ യാത്രയെ സ്വീകരണത്തിന്റെ ഭാഗമായി പ്രദേശത്ത് മുഴുവന്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ നേതൃത്വത്തില്‍ കൊടിതോരണങ്ങള്‍ കെട്ടിയിരുന്നു. ഇതിലാണ് ദേശീയ പതാകയും ഉള്‍പ്പെട്ടത്.
പ്രവര്‍ത്തകരുടെ നടപടി വ്യാപക പ്രതിഷേധത്തിന് ഇടയാക്കി. തുടര്‍ന്ന് വെള്ളത്തൂവല്‍ പൊലീസ് എത്തി ദേശീയ പതാക അഴിപ്പിച്ചു. പതാകയെ അപമാനിച്ചതില്‍ സിപിഐഎം പ്രതിഷേധിച്ചു. കൊട്ടകമ്പൂരില്‍ ആദിവാസികളെ കബളിപ്പിച്ച് ഭൂമി കൈയേറി വ്യാജ പട്ടയം ഉണ്ടാക്കിയ ജോയിസ് ജോര്‍ജ് എംപി രാജിവെയ്ക്കണമെന്നും എംപിയേയും കയ്യേറ്റക്കാരേയും സഹായിക്കുന്ന ഇടത് പക്ഷ ഗവണ്‍മെന്റിന്റെ കര്‍ഷക വിരുദ്ധ നയം അവസാനിപ്പിക്കണണെന്നും ജനങ്ങളെ കബളിപ്പിച്ച ഹൈറേഞ്ച് സംരക്ഷണ സമിതി രാജി വെയ്ക്കണമെന്നുമാവശ്യപെട്ടാണ് യൂത്ത് കോണ്‍ഗ്രസിന്റെ ആഭിമുഖ്യത്തില്‍ ജനകീയ വിചാരണ യാത്ര നടക്കുന്നത്.
