തൃശൂര്‍: അങ്കമാലിയില്‍ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ഇന്നസെന്റ് എം പിയുടെ ഓഫീസിലേക്ക് മാര്‍ച്ച് നടത്തി. അമ്മ യോഗത്തിലെ പരാമര്‍ശങ്ങളുടെ പേരിലും പീഡനത്തിനിരയായ നടിയെ അപകീര്‍ത്തിപ്പെടുത്തിയെന്നും ആരോപിച്ചായിരുന്നു പ്രതിഷേധം.

പ്രകടനമായെത്തിയ മുപ്പതോളം യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ എംപിയുടെ ഓഫീസിനുമുന്നില്‍ പൊലീസ് തടഞ്ഞു. പോലീസും പ്രവര്‍ത്തകരും തമ്മില്‍ നേരിയ ഉന്തും തളളുമുണ്ടായി.