ഇടുക്കി: വൈദ്യുതി വകുപ്പ് മന്ത്രി എം.എം. മണിയെ യൂത്ത് കോണ്‍ഗ്രസ്സ് പ്രവര്‍ത്തകര്‍ കരിംങ്കൊടി കാണിച്ചു. ഇന്ന് നെടുംകണ്ടത്ത് നടന്ന സമ്പൂര്‍ണ്ണ വൈദ്യുതീകരണ പദ്ധതിയുടെ ഉദ്ഘാടനം കഴിഞ്ഞ് കട്ടപ്പനയിലേക്ക് പോകും വഴിയാണ് കരിങ്കൊടി പ്രയോഗം.

വഴിപാമ്പാടും പാറയില്‍ വച്ചാണ് മന്ത്രിയെ കരിങ്കൊടി കാണിച്ചത്. യൂത്ത് കോണ്‍ഗ്രസ്സ് നേതാക്കളായ കെ.എസ്. അരുണ്‍, മണികണ്ഠന്‍, സെബിന്‍ എബ്രഹാം, അരുണ്‍ സേവ്യര്‍ എന്നിവരെ പോലീസ് അറസ്റ്റ് ചെയ്തു.