അടൂര്‍: രാജിവെച്ച ശേഷം ഔദ്ദ്യോഗിക വാഹനത്തില്‍ കൊച്ചിയിലേക്ക് പോവുന്നതിനിടെ തോമസ് ചാണ്ടിയുടെ വാഹനത്തിന് നേരെ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ പ്രതിഷേധം. അടൂരില്‍ വെച്ചാണ് പ്രവര്‍ത്തകര്‍ വാഹനത്തിന് മുന്നിലേക്ക് ചാടി വീണ് ചീമുട്ടയെറിയുകയും കരിങ്കൊടി കാണിക്കുകയും ചെയ്തത്. രാജിവെച്ച ശേഷവും നാലാം നമ്പര്‍ സ്റ്റേറ്റ് കാറിലാണ് മന്ത്രി കൊച്ചിയിലേക്ക് പോകുന്നത്. പൊലീസിന്റെ രണ്ട് വാഹനങ്ങള്‍ പൈലറ്റായും എസ്കോര്‍ട്ടായും മന്ത്രിക്ക് ഒപ്പമുണ്ട്.