ഇന്ധനവില വര്‍ധനയില്‍ പ്രതിഷേധിച്ച് പുഷ് അപ് സമരവുമായി യൂത്ത് കോണ്‍ഗ്രസ്

തിരുവനന്തപുരം: ഇന്ധന വില വര്‍ധനയില്‍ പ്രതിഷേധിച്ച് പെട്രോൾ പമ്പില്‍ പുഷ് അപ് നടത്തി പ്രധാനമന്ത്രിയെ വെല്ലുവിളിച്ച് യൂത്ത് കോണ്‍ഗ്രസ്. തിരുവനന്തപുരം അസംബ്ലി കമ്മറ്റിയുടെ നേതൃത്വത്തില്‍ ഏജിസ് ഓഫിസിന് മുന്നിലുള്ള പെട്രോള്‍ പമ്പിന് മുന്നിലായിരുന്നു പുഷ് അപ് സമരം. ബൈക്കുകൾ ഉരുട്ടി പമ്പിന് മുന്നിലെത്തിയ ശേഷമാണ് പ്രവര്‍ത്തകർ പുഷ് അപ് നടത്തിയത് .