തിരുവനന്തപുരം: കെഎസ്‌യു മുന്‍ ഭാരവാഹികളെ ഉള്‍പ്പെടുത്തി യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന കമ്മിറ്റി പുനസംഘടിപ്പിച്ചതില്‍ ഐ ഗ്രൂപ്പിന് അതൃപ്തി. സംഘടനാ തെരഞ്ഞെടുപ്പ് അട്ടിമറിച്ച് കാലാവധി തീര്‍ന്ന യൂത്ത് കോണ്‍ഗ്രസ് കമ്മിറ്റിയെ നിലനിര്‍ത്താനാണ് നീക്കമെന്നാണ് ആക്ഷേപം. യൂത്ത് കോണ്‍ഗ്രസില്‍ സംഘനാതെരഞ്ഞെടുപ്പിനുള്ള നടപടികള്‍ പുരോഗമിക്കവെയാണ് യൂത്ത് കോണ്‍ഗ്രസ് പുനസംഘടന.
കെഎസ്‌യു മുന്‍ സംസ്ഥാന പ്രസിഡന്റ് വി.എസ്. ജോയിയെ യൂത്ത് കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറിയാക്കി. മൂന്‍ വൈസ് പ്രസിഡന്റ് രോഹിത്തിനെ യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന സെക്രട്ടറിയാക്കി. മുന്‍ ജില്ലാ പ്രസിഡന്റുമാരേയും സംസ്ഥാന ഭാരവാഹികളെയും യൂത്ത് കോണ്‍ പാര്‍ലമെന്ററി കമ്മിറ്റിയിലേക്ക് എടുത്തിട്ടുണ്ട്.
കെഎസ് യു മുന്‍ ഭാരവാഹികളെ ഉള്‍പ്പെടുത്തി യൂത്ത് കോണ്‍ഗ്രസ് പുന സംഘടിപിച്ചത് സംഘടനാ തെരഞ്ഞെടുപ്പ് അട്ടിമറിക്കാനാണെന്നാണ് പ്രധാന പരാതി. കാലാവധി അവസാനിച്ച യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്റിനെ നിലനിര്‍ത്താനാണ് നീക്കം നടക്കുന്നതെന്നും സംഘടനാ തെരഞ്ഞെടുപ്പ് നടത്താത്തതില്‍ പ്രതിഷേധിച്ച് പുതിയ ഭാരവാഹിത്വങ്ങള്‍ ഏറ്റെടുക്കില്ലെന്നുമാണ് ഐ ഗ്രൂപ്പിന്റെ നിലപാട്. പ്രതിഷേധം അറിയിച്ച് ഹൈക്കമാന്റിനും കത്ത് നല്‍കും.
അതേസമയം സംഘടനാതരെരഞ്ഞെടുപ്പ് വരെയുള്ള താല്‍കാലിക സംവിധാനം മാത്രമാണ് ഇതെന്നാണ് പ്രസിഡന്റ് ഡീന്‍ കുരിയാക്കോസിന്റെ വാദം. ഇക്കാര്യം ഗ്രൂപ്പ് വ്യത്യാസം ഇല്ലാതെ എല്ലാവരും ഹൈക്കമാന്റിനോട് ആവശ്യപ്പെട്ടതാണെന്നും ഡീന്‍ കുരിയാക്കോസ് പറയുന്നു. കെഎസ് യു തെരഞ്ഞെടുപ്പിന്റെ പേരില്‍ എ, ഐ ഗ്രൂപ്പുകള്‍ തമ്മില്‍ വലിയ തര്‍ക്കം നിലനില്‍ക്കെയാണ് യൂത്ത് കോണ്‍ഗ്രസ് ഭാരവാഹി പട്ടികയും വിവാദത്തിലാകുന്നത്.
