ഹര്‍ത്താല്‍: യൂത്ത് കോണ്‍ഗ്രസ് പിന്തുണയ്ക്കും, പരീക്ഷകള്‍ മാറ്റി

തിരുവനന്തപുരം: വിവിധ ദളിത് സംഘടനകൾ ആഹ്വാനം ചെയ്ത സംസ്ഥാന ഹർത്താലിന് പിന്തുണയുമായി യൂത്ത് കോണ്‍ഗ്രസ്. മറ്റു ചില സംഘടനകളും ഹര്‍ത്താലിന് പിന്തുണയുമായി എത്തിയിട്ടുണ്ട്. രാവിലെ ആറു മണി മുതൽ വൈകീട്ട് ആറ് വരെയാണ് ഹർത്താൽ. 

പട്ടിക ജാതി-പട്ടിക വർഗ്ഗ അതിക്രമ നിയമം ദുർബ്ബലമാക്കിയ സുപ്രീം കോടതി നടപടി റദ്ദാക്കണമെന്നാവശ്യപ്പെട്ടാണ് ഹർത്താൽ. കെഎസ്ആർടിസി നാളെ സർവ്വീസ് നടത്തും. കടകൾ തുറന്ന് പ്രവർത്തിക്കുമെന്ന് വിവിധ വ്യാപാരി വ്യവസായി സംഘടനകൾ അറിയിച്ചിട്ടുണ്ട്. പിഎസ്‍സി പരീക്ഷകൾക്ക് മാറ്റമില്ല. കാലിക്കറ്റ്, എംജി, കേരള കണ്ണൂർ, കുസാറ്റ് സർവ്വകലാശാലകൾ നാളെ നടത്താനിരുന്ന പരീക്ഷകൾ മാറ്റിവച്ചു..