ഫുട്‌ബോള്‍ കളിയുമായി ബന്ധപെട്ട് നേരത്തെ ഉണ്ടായ സംഘര്‍ഷത്തിന്റെ തുടര്‍ച്ചയായിരുന്നു ഇത്. ഇതിന് പിന്നാലെ ബോവിക്കാനം ടൗണിലെത്തിയ അബ്ദുള്‍ ഖാദറിനേയും സുഹൃത്തുക്കളേയും മറ്റൊരു സംഘം അക്രമിക്കുകയായിരുന്നു. നസീര്‍ എന്നയാളുടെ നേതൃത്വത്തിലുള്ള സംഘമാണ് അക്രമിച്ചതെന്ന് പൊലീസ് പറഞ്ഞു.

കഴുത്തിനും പുറത്തും കുത്തേറ്റ അബ്ദുള്‍ ഖാദര്‍ സംഭവസ്ഥലത്തുവച്ചുതന്നെ മരിച്ചു. ഗുരുതരമായി പരിക്കേറ്റ അഫിയാദ്, സത്താദ് എന്നിവരെ മംഗലുരു ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇന്ന് രാത്രി വിദേശത്തേക്ക് പോകാനിരിക്കെയാണ് അബ്ദുള്‍ ഖാദര്‍ കൊല്ലപെട്ടത്. മൂളിയാറിലെ പ്രാദേശിക മുസ്ലീം ലീഗ് നേതാവ് യൂസുഫിന്റെ മകനും യൂത്ത് ലീഗ് പ്രവര്‍ത്തകനുമാണ് അബ്ദുള്‍ ഖാദര്‍. കൊലപാതകത്തില്‍ പ്രതിഷേധിച്ച് വെള്ളിയാഴ്ച്ച മൂളിയാര്‍ പഞ്ചായത്തില്‍ ഹര്‍ത്താലിന് മുസ്ലീം ലീഗ് ആഹ്വാനം ചെയ്തു.