കോഴിക്കോട്: തുഷാരഗിരി വെള്ളച്ചാട്ടത്തില്‍ കോഴിക്കോട് മൂഴിക്കല്‍ സ്വദേശി മുങ്ങി മരിച്ചു. മൂഴിക്കല്‍ കട്ടയാട്ട്പറമ്പില്‍ അബ്ദുല്‍ അസീസിന്റെ മകന്‍ മുഹമ്മദ്‌ ഫഹദാസ് (24) ആണ് മരിച്ചത്. വിനോദയാത്രക്ക് വന്ന ഇയാള്‍ അബദ്ധത്തില്‍ പുഴയില്‍ വീണതാവാമെന്ന് പൊലീസ് അറിയിച്ചു.