കൂട്ടുകാരോടോപ്പം കുളിക്കാനിറങ്ങിയപ്പോളാണ് അപകടം
കോഴിക്കോട്: കോഴിക്കോട് യുവാവ് ഒഴുക്കിൽ പെട്ടു മരിച്ചു. ആനക്കാംപൊയിൽ പതയങ്കത്താണ് സംഭവം. കോഴിക്കോട് പാലാഴി സ്വദേശി അയ്യൂബിന്റെ മകൻ സിദ്ധിഖ് (15). ആണ് മരിച്ചത്. നാട്ടുകാരും ഫയർഫോഴ്സും പൊലീസും ചേർന്നാണ് മൃതദേഹം പുറത്തെടുത്തത്. ഇന്ന് രാവിലെ 8.30 ഓടെയാണ് കൂട്ടുകാരോടോപ്പം കുളിക്കാനെത്തിയ സിദ്ദീഖ് ഒഴുക്കിൽപ്പെട്ടത്.

