ഏഴ് എമിറേറ്റുകളിലായി നടക്കുന്ന കലോത്സവത്തിന് അടുത്തമാസം നാലിന് റാസല്‍ഖൈമ ഇന്ത്യന്‍ സ്കൂളില്‍ തുടക്കമാവും. രാവിലെ എട്ടു മുതല്‍ വൈകിട്ട് എട്ട് മണിവരെയാണ് മത്സരങ്ങള്‍. 11 ഇനങ്ങളില്‍ അഞ്ചെണ്ണം ഗ്രൂപ്പ് മത്സരങ്ങളും ആറെണ്ണം വ്യക്തിഗതവുമായിരിക്കും. എമിറേറ്റുകളിലെ മത്സരങ്ങള്‍ക്ക് ശേഷം നവംബര്‍ 25ന് ദുബായില്‍ വെച്ചു നടക്കുന്ന മെഗാ ഫൈനലില്‍ കലാപ്രതിഭകളെ തെരഞ്ഞെടുക്കും. പ്രഥമ യുഫെസ്റ്റ് കിരീടം സ്വന്തമാക്കാനുള്ള തയ്യാറെടുപ്പിലാണ് സ്കൂളുകള്‍

വിപുലമായ ഒരുക്കങ്ങളാണ് എമിറേറ്റുകളിലെ സ്കൂളുകളില്‍ നടക്കുന്നത്. ക്ലാസ്സുകള്‍ കഴിഞ്ഞ് ഏറെ വൈകിയും പരിശീലന പരിപാടികളുമായി കുട്ടികളും അധ്യാപകരം രക്ഷിതാക്കളും ആവേശത്തോടെയാണ് തയ്യാറെടുപ്പുകള്‍ നടത്തുന്നത്. നാട്ടില്‍ നിന്നും പരിശീലനത്തിനായി നൃത്താധ്യാപകരും വരും ദിവസങ്ങളിലെത്തുന്നുണ്ട്. രജിസ്‍ട്രേഷന്‍ ഫീസ് ഈടാക്കാതെയാണ് യുഫെസ്റ്റ് 2016 മത്സരങ്ങള്‍ നടത്തുന്നതെന്ന് സംഘാടകര്‍ അറിയിച്ചു. മത്സരിക്കാന്‍ താത്പര്യമുള്ള ടീമുകള്‍ക്ക് www.youfestuae.com എന്ന വെബ്സൈറ്റിലൂടെ പേരുകള്‍ രജിസ്റ്റര്‍ ചെയ്യാം.