മുംബൈ: മുംബൈ അന്ധേരിയില്‍ പൊലീസ് കസ്റ്റഡിയിലായിരുന്ന ഇരുപതുകാരന്‍ സ്റ്റേഷനകത്ത് മരിച്ച നിലയില്‍. ടീഷര്‍ട്ട് ബാത്ത്‌റൂമിനകത്തെ സീലിംഗില്‍ കുരുക്കി തൂങ്ങിമരിച്ചെന്നാണ് പൊലീസ് നല്‍കുന്ന വിശദീകരണം. വിജയ് സാല്‍വെയെന്ന കൗമാരക്കാരനാണ് മരിച്ചത്. സാല്‍വയെയും മറ്റുമൂന്നുപേരെയും വഞ്ചനാ കുറ്റത്തിന് രണ്ടു ദിവസം മുന്‍പാണ് പൊലീസ് അറസ്റ്റു ചെയ്തത്. 

കോടതി ആറു ദിവസം പൊലീസ് കസ്റ്റഡിയില്‍ വിട്ട ഇവരെ അന്വേഷണ ഉദ്യോഗസ്ഥര്‍ ചോദ്യം ചെയ്തുവരികയായിരുന്നു. മൃതദേഹം പോസ്റ്റുമോര്‍ട്ടം നടത്താനായി ആശുപത്രിയിലേക്ക് മാറ്റി. സ്റ്റേഷനകത്ത് നടന്ന മരണത്തെക്കുറിച്ച് ക്രൈംബ്രാഞ്ച് അന്വേഷിക്കുമെന്ന് ഡെപ്യൂട്ടി പൊലീസ് കമ്മീഷണര്‍ എന്‍.ഡി റെഡ്ഡി അറിയിച്ചു.